പാലായി മൂന്നാംകുറ്റി പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ അഗ്നിബാധ

നീലേശ്വരം: നഗരസഭ പരിധിയിലെ പാലായി മൂന്നാംകുറ്റി വള്ളിക്കുന്നത്ത് പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തി​ൻെറ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ബുധനാഴ്ച രാത്രി പത്തോടെ തീയും പുകയും കണ്ടയുടൻ സമീപവാസികൾ അഗ്നിശമനസേനയെ വിവരമറിയിച്ചു. സീനിയർ ഫയർ ആൻഡ്​ റസ്ക്യൂ ഓഫിസർ അശോക് കുമാറി​ൻെറ നേതൃത്വത്തിൽ കാഞ്ഞങ്ങാടുനിന്ന്​ അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് തീ പൂർണമായും കെടുത്തിയത്. സന്ധ്യയോടെ കത്തിച്ച വിളക്കിൽ നിന്നാണ് തീ പടർന്നതെന്നു സംശയിക്കുന്നു. ശ്രീകോവിലിനുള്ളിലേക്ക് തീ പടർന്നില്ല. പത്തുലക്ഷത്തോളം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. പടം: NLR_Temple fire പാലായി മൂന്നാംകുറ്റി വള്ളിക്കുന്നത്ത് പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തി​ൻെറ മേൽക്കൂര കത്തിനശിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.