നാട്ടുപൂക്കൾ തേടി കുട്ടികളിറങ്ങി

ചെറുവത്തൂർ: പൂവിളിയുയർത്തി കൂട്ടുകാർക്കൊപ്പം പ്ലാവില കൊട്ടാളയിൽ പൂക്കൾ ശേഖരിക്കാൻ കാടും മേടും താണ്ടിപ്പോയ വസന്തകാലത്തി​ൻെറ ഓർമപ്പെടുത്തലുമായി ഇത്തവണ കുട്ടികളിറങ്ങി. ഓണത്തിന് പൂക്കളമൊരുക്കാൻ മറുനാടൻ പൂക്കൾ എത്തില്ലെന്ന് ഉറപ്പായതിനെ തുടർന്നാണ് പൂക്കൾ ശേഖരിക്കാൻ കുട്ടികൾ ഇറങ്ങിയത്. വീടിന് സമീപത്തെ കുന്ന്, വയൽ എന്നിവിടങ്ങളിലേക്കാണ് കുട്ടികൾ പൂക്കൾ തേടിയിറങ്ങിയത്. കോവിഡിനെ തുടർന്ന് വലിയ കൂട്ടമായോ വളരെ ദൂരത്തോ പോയതുമില്ല. വീരമലക്കുന്ന്, മുഴക്കോം, കയ്യൂർ എന്നിവിടങ്ങളിലാണ് കുട്ടികൾ പൂക്കൾ തേടിയിറങ്ങിയത്. കുട്ടിക്കാലത്തി​ൻെറ നിറപ്പകിട്ടുള്ള ഓരോർമ വീണ്ടെടുക്കൽ കൂടിയായി ഈ കോവിഡ് കാലം മാറി. മൺതറയിൽ ചാണകമെഴുകി പൂത്തറയൊരുക്കി പൂക്കളിടുന്ന കാലത്തിൽനിന്നും മാറി മാർബിൾ തറകളിലും കാർപോർച്ചിലും ഇൻറർലോക് വിരിച്ച മുറ്റത്തും കോവിഡ് കാലത്തെ നാട്ടുപൂക്കളം നിറയും. തുമ്പയും തെച്ചിയും മന്ദാരവും കാക്കപ്പൂവും കണ്ണാന്തളിയും കോളാമ്പിപ്പൂവും കൃഷ്ണകിരീടവുമെല്ലാം വീണ്ടും വടക്കൻ കേരളത്തി​ൻെറ വീട്ടുമുറ്റങ്ങളിൽ നിറയും. ഒരു കാലത്ത് ഓണപ്പൂക്കളങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു തുമ്പപ്പൂ. തൊടിയിലും പറമ്പിലും പാടത്തുമൊക്കെയായി ആർക്കും വേണ്ടാതെ കിടന്ന തുമ്പച്ചെടികളിലെ ഇത്തിരിക്കുഞ്ഞൻ പൂക്കൾ ഈ ഓണത്തിന് രാജാക്കന്മാരാവും. ചെറുവത്തൂർ വീരമലക്കുന്നിൽ പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.