തലിച്ചാലത്തെ പാടശേഖരത്തി​ൻെറ ആകാശദൃശ്യം

തൃക്കരിപ്പൂർ ഇനി തരിശുരഹിത പഞ്ചായത്ത്

തൃക്കരിപ്പൂർ: കാർഷികസംസ്കൃതി വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾക്കൊടുവിൽ തൃക്കരിപ്പൂർ തരിശുരഹിത ഗ്രാമപഞ്ചായത്തായി. ഹരിതപഞ്ചായത്ത് എന്ന ലക്ഷ്യം മുൻനിർത്തി അഞ്ചുവർഷമായി വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.

തരിശുഭൂമിയിൽ നെൽകൃഷി, പരമ്പരാഗത നെല്ലിനങ്ങളുടെ പ്രോത്സാഹനവും വ്യാപനവും, കരനെൽകൃഷി, വീട്ടിൽ ഒരു വാഴത്തോട്ടം, മഞ്ഞൾഗ്രാമം, ഇഞ്ചികൃഷി വ്യാപനം, കിഴങ്ങുകൃഷി വ്യാപനം, പച്ചക്കറികൃഷി വ്യാപനം, പച്ചക്കറിത്തൈ വിതരണം, പച്ചക്കറിവിത്ത് വിതരണം, നെൽകൃഷി സംഭരണം-വിതരണം, ഇടവിളകൃഷി, നാട്ടുമാവ്, നാട്ടുപ്ലാവ് പദ്ധതി, അംഗൻവാടി പച്ചക്കറി, സ്കൂൾ പച്ചക്കറിത്തോട്ടങ്ങൾ, സർക്കാർ-പൊതുമേഖല സ്​ഥാപനങ്ങളിൽ പച്ചക്കറികൃഷി തോട്ടങ്ങൾ പദ്ധതി, പുരയിടങ്ങളിൽ പോഷകതോട്ടങ്ങൾ, അംഗൻവാടികളിലും വീടുകളിലും ഗ്രോ ബാഗ് കൃഷി തുടങ്ങിയ നിരവധി പദ്ധതികൾ ഇവയിൽപെടുന്നു.

സുഭിക്ഷ കേരളം പദ്ധതി ഗ്രാമവാസികൾ അക്ഷരാർഥത്തിൽ ഏറ്റെടുക്കുകയായിരുന്നു. കൂട്ടായ ശ്രമഫലമായി തരിശുനിലങ്ങൾ കണ്ടെത്തി അനുയോജ്യമായ കൃഷിയിറക്കി. ഒരു കൃഷി എങ്കിലും ചെയ്യാത്ത കുടുംബമില്ല എന്ന രീതിയിലായിരുന്നു മുന്നേറ്റം. സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി തരിശുരഹിത തൃക്കരിപ്പൂരിനായി തനത് ഫണ്ട് ഉപയോഗിച്ച് നടപ്പുവർഷം കൃഷിക്കുവേണ്ടി മാത്രം 15 പദ്ധതികൾ നടത്തുന്നു. വിവിധ പദ്ധതികളിലായി 40,000 പച്ചക്കറിത്തൈകളും 15,000 പച്ചക്കറിവിത്ത് കിറ്റുകളും ടിഷ്യൂ കൾചർ വാഴകൾ, മാവിൻതൈകൾ, മറ്റു വിവിധയിനം ഫലവർഗ തൈകൾ, സങ്കരയിനം തെങ്ങിൻതൈകൾ തുടങ്ങിയവ സർക്കാർ പൊതുമേഖല സ്​ഥാപനങ്ങളിലും പൊതുസ്​ഥലങ്ങളിലും വീട്ടുവളപ്പിലും നട്ടുപിടിപ്പിച്ചു.

സുഭിക്ഷകേരളം പദ്ധതിയിൽ ഈ വർഷം മാത്രം 20 ഹെക്ടറിൽ തരിശ് നെൽകൃഷി, 25 ഹെക്ടറിൽ മരച്ചീനി, വാഴ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്തുകൊണ്ട് നാനാ വിഭാഗം ജനങ്ങളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരാൻ സാധിച്ചു. മഞ്ഞൾഗ്രാമം എന്ന പദ്ധതിയിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും മഞ്ഞൾവിത്ത് ലഭ്യമാക്കി. 50 പച്ചത്തുരുത്തുകൾ നിർമിച്ചു. എല്ലാ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും ഔഷധസസ്യങ്ങളും വള്ളികളുംകൊണ്ട് ഹരിതപന്തൽ ഒരുക്കി.

ഉളിയം പുഴയോരത്ത് രണ്ടര കിലോമീറ്റർ നീളത്തിൽ മുള നട്ടു. ഒപ്പം വുഡ് ആപ്പിൾ തൈകളും. ഏഴു വാർഡുകളിലൂടെ ഒഴുകുന്ന ചെറിയ ചാൽതോട് ശുചീകരിച്ചു. വീടുകളിൽനിന്നും കടകളിൽനിന്നും മാലിന്യം ശേഖരിച്ച് തുണിസഞ്ചിയിലാക്കി വേസ്​റ്റ്​ മാനേജ്മൻെറ് കമ്പനി മുഖേന സംസ്കരണത്തിനായി കൊണ്ടുപോകുന്നു. പദ്ധതി വഴി 2500 വീതം വലിയ സ്​റ്റീൽ പ്ലേറ്റുകൾ, ചെറിയ പ്ലേറ്റുകൾ, ഗ്ലാസ് എന്നിവ വാങ്ങി കുടുംബശ്രീ വഴി വാടകക്കു നൽകുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.