ബസ്​സ്​റ്റാൻഡുകളിൽ ധർണ

കാസർകോട്: ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷ​ൻെറ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രധാന ബസ് സ്​റ്റാൻഡുകളിൽ തൊഴിലാളികൾ ധർണ നടത്തി. മുഴുവൻ സർവിസുകളും ഉടൻ ആരംഭിക്കുക, ഇന്ധന വിലവർധന തടയുക, ഓരോ തൊഴിലാളി കുടുംബത്തിനും 15 കിലോ ഭക്ഷ്യധാന്യം അനുവദിക്കുക, ഓരോ തൊഴിലാളിക്കും 7500 രൂപ വീതം പ്രതിമാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. കാസർകോട് പുതിയ ബസ് സ്​റ്റാൻഡിൽ നടന്ന സമരം ഫെഡറേഷൻ സംസ്​ഥാന സെക്രട്ടറി ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നടന്ന സമരം യൂനിയൻ ജില്ല പ്രസിഡൻറ് പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂരിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി. കമലാക്ഷൻ ഉദ്ഘാടനം ചെയ്തു. ഒടയംചാൽ, കുണ്ടംകുഴി എന്നീ കേന്ദ്രങ്ങളിലും സമരം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.