​കല്ല്യോട്ട്​ ഇരട്ടക്കൊല: രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ സത്യഗ്രഹം തുടങ്ങി

കാഞ്ഞങ്ങാട്​: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് വധക്കേസിൽ സി.ബി.ഐക്ക് കേസ് ഡയറിയും അനുബന്ധരേഖകളും കൈമാറണമെന്നാവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം.പി 24 മണിക്കൂർ സത്യഗ്രഹം തുടങ്ങി. കല്യോട്ടെ ശരത് ലാൽ, കൃപേഷ് സ്മൃതി മണ്ഡപത്തിൽ രാവിലെ 10ന് ആരംഭിച്ച സത്യഗ്രഹം കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പളളി രാമചന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. കോൺഗ്രസ് നടത്തുന്ന ജീവന്മരണ പോരാട്ടത്തി​ൻെറ മറ്റൊരു ഘട്ടമാണ് ജനകീയ എം.പി രാജ്മോഹൻ ഉണ്ണിത്താനും രക്തസാക്ഷികളുടെ രക്ഷിതാക്കളും ചേർന്ന് നടത്തുന്ന ഉപവാസസമരമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ ടി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ.കെ. ആൻറണി എം.പി, യു.ഡി.എഫ്​ കൺവീനർ ബെന്നി ബഹനാൻ എം.പി, കോഴിക്കോട് എം.പി എം.കെ. രാഘവൻ, കെ. സുധാകരൻ എം.പി, മുൻ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്​ ലതിക സുഭാഷ് എന്നിവർ ഓൺലൈനിലൂടെ സമരത്തെ അഭിസംബോധന ചെയ്​ത്​ സംസാരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതി കുമാർ, സെക്രട്ടറി കെ. നീലകണ്ഠൻ, ഡി.സി.സി പ്രസിഡൻറ്​ ഹകീം കുന്നിൽ, ഡി.സി.സി ഭാരവാഹികളായ പി.കെ. ഫൈസൽ, കെ.കെ. രാജേന്ദ്രൻ, എം. കുഞ്ഞമ്പു നമ്പ്യാർ, സി.വി. ജയിംസ്, എം.സി. പ്രഭാകരൻ, പി.വി. സുരേഷ്, ഗീത കൃഷ്ണൻ, ധന്യ സുരേഷ്, ബാലകൃഷ്ണൻ പെരിയ, എം. അസിനാർ, കെ.പി. പ്രകാശൻ, അഡ്വ. എ. ഗോവിന്ദൻ നായർ, കരുൺ താപ്പ, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ പി.എ. അശ്​റഫലി, കരിമ്പിൽ കൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ്കുമാർ, വൈസ് പ്രസിഡൻറ് മനാഫ് നുള്ളിപ്പാടി, സാജിദ് മൗവ്വൽ, മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, അഡ്വ. എ. ഗോവിന്ദൻ നായർ, മാമുനി വിജയൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ശാന്തമ്മ ഫിലിപ്പ്, അർജുൻ തായലങ്ങാടി, കെ. ഖാലിദ്, സി.കെ. അരവിന്ദാക്ഷൻ, രാജൻ പെരിയ, രാഗേഷ് പെരിയ, കാർത്തികേയൻ, ശ്രീകല, ഉഷ, ശശിധരൻ, കുമാരൻ. അഡ്വ. ബാബുരാജ്, സതീശൻ, നോയൽ ടോം ജോസ് തുടങ്ങി നിരവധി പേർ സംബന്ധിച്ചു. mp ഉപവാസ സമരപ്പന്തലിൽ രാജ്​മോഹൻ ഉണ്ണിത്താൻ എം.പി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.