തലപ്പാടി അതിർത്തി തുറക്കണം: യു.ഡി.എഫ് ജനപ്രതിനിധികൾ ദേശീയപാത ഉപരോധിച്ചു

മഞ്ചേശ്വരം: തലപ്പാടി അതിർത്തി തുറക്കാത്ത കാസർകോട്​ ജില്ല അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച്​ യു.ഡി.എഫ് ജനപ്രതിനിധികൾ ദേശീയപാത ഉപരോധിച്ചു. കേരള- കർണാടക അതിർത്തിയിൽ കർണാടക പാത തുറന്നിരുന്നു. എന്നാൽ, കേരളം അതിർത്തി തുറന്നില്ലെന്ന് ആരോപിച്ചാണ് ജില്ലപഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ ഹർഷാദ് വോർക്കാടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ മുസ്തഫ ഉദ്യാവർ, പ്രവർത്തകരായ ഇല്യാസ് തൂമിനാട്, റൗഫ് മഞ്ചേശ്വരം, മൂസ എന്നിവരാണ് ദേശീയപാത ഉപരോധിച്ചത്. ഏറെനേരം ദേശീയപാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് അഞ്ചുപേരെയും അറസ്​റ്റ്​ ചെയ്തു നീക്കി. കോവിഡ് കാരണം ഏർപ്പെടുത്തിയ ലോക്​ഡൗണി​ൻെറ ഭാഗമായി അടച്ചിട്ട സംസ്​ഥാന അതിർത്തി അടക്കമുള്ള പാതകൾ തുറക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. Upl national higway arrest pl national highway uparodhamതലപ്പാടി ദേശീയപാതയിൽ യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തിയ ഉപരോധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT