സ്മാരകങ്ങൾ ചരിത്രത്തെ സാധൂകരിക്കുന്നതാവണം -സി.എം.പി

കാഞ്ഞങ്ങാട്: സ്മാരകങ്ങൾ നിർമിക്കുമ്പോൾ അത്​ ആരുടേതാണെങ്കിലും ചരിത്രത്തെ സാധൂകരിക്കുന്നതാവണമെന്ന്​ സി.എം.പി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഏതാണ്ട് 50 കോടിയോളം രൂപ ചെലവിൽ മടിക്കൈയിൽ ടി.എസ്. തിരുമുമ്പി​ൻെറ പേരിൽ സർക്കാർ സ്ഥാപിക്കുന്ന സാംസ്‌കാരിക സമുച്ചയം ചരിത്രത്തോട് കാട്ടുന്ന നീതികേടാണെന്നും 1948ന്​ മുമ്പുള്ള തിരുമുമ്പി​േൻറതാണോ അതിനുശേഷമുള്ള തിരുമുമ്പി​േൻറതാണോ രണ്ടും ചേർന്നതാണോ സ്മാരകമെന്ന് ​ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും സി.എം.പി ആവശ്യപ്പെട്ടു. വി. കമ്മാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി. തമ്പാൻ, ബി. സുകുമാരൻ, വി.കെ. രവീന്ദ്രൻ, ടി.വി. ഉമേശൻ, പി.കെ. രഘുനാഥ്‌, ടി.വി. വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.