തദ്ദേശ തെരഞ്ഞെടുപ്പ്:​ തെരുവുവിളക്കുകൾ നന്നാക്കൽ തകൃതി

കാഞ്ഞങ്ങാട്​: ഗ്രാമീണ മേഖലകളിലെ ​റോഡരികിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ കണ്ണുചിമ്മി വർഷങ്ങളായെങ്കിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ അടുത്തതോടെ വിളക്കു നന്നാക്കാൻ ഭരണാധികാരികളുടെ നെ​ട്ടോട്ടം. ജില്ലയിലെ വിവിധ പഞ്ചായത്തുകൾക്ക്​ കീഴിലുള്ള തെരുവുവിളക്കുകളാണ്​ നോക്കുകുത്തിയായിരുന്നത്​. ഇത്​ ചോദ്യം ചെയ്​ത്​ നാട്ടിൻപുറങ്ങളിലെ വിവിധ കൂട്ടായ്​മകൾ സമൂഹ മാധ്യമങ്ങളിൽ പരാതികളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, അന്നൊന്നും നടപടിയെടുക്കാത്ത അധികൃതർ തദ്ദേശ തെരഞ്ഞെടുപ്പ്​ അടുത്ത​തോടെ തെരുവുവിളക്ക്​ നന്നാക്കൽ പ്രവൃത്തിയുമായി നെ​ട്ടോട്ടമോടുകയാണ്​. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിൽ കണ്ണുനട്ടാണ്​ ഇപ്പോഴത്തെ തിടുക്കമെന്നും ആരോപിച്ച്​ നേരത്തേ സമൂഹ മാധ്യമങ്ങളിൽ ചോദ്യം ചെയ്​ത യുവാക്കൾ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്​. കോവിഡ്​ കാലത്ത്​ വറുതിയിലായ നാട്ടുകാർക്ക്​ ഒന്നും നൽകാത്ത പഞ്ചായത്ത്​ അധികാരികൾ ഇപ്പോൾ തെരുവുവിളക്ക്​ നന്നാക്കിനിറങ്ങിയിരിക്കയാണെന്നാണ്​ ഒരാൾ ഫേസ്​ബുക്കിൽ കഴിഞ്ഞദിവസം കമൻറ്​ ചെയ്​തത്​. അതേസമയം, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖര​ൻെറ ആസ്​തി വികസനഫണ്ട്​ ഉപയോഗിച്ച്​ കാഞ്ഞങ്ങാട്​ മണ്ഡലത്തി​ൽ കാഞ്ഞങ്ങാട്​ നഗരം, വെള്ളിക്കോത്ത്​ തുടങ്ങിയ സ്​ഥലങ്ങളിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ നാടിനും നാട്ടുകാർക്കും വെളിച്ചമേകി സഹായിക്കുന്നതിനെ പ്രശംസിച്ചും ചിലർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT