കാസർകോട് മത്സ്യ മാർക്കറ്റ് തുറക്കണം-എസ്.ടി.യു

കാസർകോട്: കോവിഡ് വ്യാപനത്തി​ൻെറ പേരിൽ അടച്ചിട്ട കാസർകോട് മത്സ്യമാർക്കറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കണമെന്ന് എസ്.ടി.യു ജില്ല പ്രസിഡൻറ്​ എ. അഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ഷരീഫ് കൊടവഞ്ചിയും ആവശ്യപ്പെട്ടു. മാസങ്ങൾക്കുമുമ്പ് നഗരത്തിലെ പച്ചക്കറി വിതരണക്കാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഴയ ബസ്​സ്​റ്റാൻഡ് പരിസരവും മത്സ്യമാർക്കറ്റും അടച്ചിടാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. രോഗം പടർന്ന സ്​ഥലങ്ങളിലെല്ലാം വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടും മത്സ്യമാർക്കറ്റി​ൻെറ കാര്യത്തിൽ തീരുമാനമായില്ല. മാർക്കറ്റ് തുറക്കാൻ നടപടിയില്ലെങ്കിൽ ശക്​തമായ സമരത്തിന് എസ്.ടി.യു നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.