കള്ളവോട്ട് കൂട്ടിച്ചേർക്കൽ; നടപടി വേണം

നീലേശ്വരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വോട്ടുകൾ കൂട്ടിച്ചേർക്കാനുള്ള നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ ഉദാരമാക്കിയ സാഹചര്യം മുതലെടുത്തുകൊണ്ട് യു.ഡി.എഫ് നേതൃത്വത്തിൽ വ്യാപകമായ രീതിയിൽ കള്ളവോട്ടുകൾ ചേർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം നീലേശ്വരം വെസ്​റ്റ്​ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി. മുഹമ്മദ് റാഫി ആവശ്യപ്പെട്ടു. വാർഡുകൾ മാറി വോട്ട് കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങളും 18 വയസ്സ്​​ പൂർത്തിയാകാത്ത ആളുകളെക്കൊണ്ട് വോട്ട് ചേർക്കാനുള്ള അപേക്ഷകൾ നൽകുകയും ചെയ്യുന്നത് നിയമ ലംഘനമാണ്. പുതുതായി വോട്ട്​ കൂട്ടിച്ചേർക്കാൻ വന്നിരിക്കുന്ന അപേക്ഷകളിൽ കൃത്യവും കർശനവുമായ പരിശോധനകൾ നടത്തണമെന്നും കള്ളവോട്ടുകൾ കൂട്ടിച്ചേർക്കാൻ അപേക്ഷ നൽകിയവരുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും പി.പി. മുഹമ്മദ് റാഫി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നീലേശ്വരം നഗരസഭ ഇലക്ടറൽ റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT