ഓണാഘോഷം: നിർദേശങ്ങളുമായി പൊലീസ്

കാസർകോട്: കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പൊലീസ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. മാർക്കറ്റുകളിൽ കടക്കകത്ത് ഒരേ സമയം ആറുപേരിൽ കൂടുതൽ കയറാൻ പാടില്ല. കടയുടമ ഇക്കാര്യം ഉറപ്പുവരുത്തണം. കടയുടമ തിരക്കുള്ള കടയിൽ ടോക്കൺ സിസ്​റ്റം ഏർപ്പെടുത്തണം. കടക്കുപുറത്ത്​ നിൽക്കുന്നവർ കൃത്യമായി ശാരീരിക അകലം പാലിച്ച് ക്യൂ നിൽക്കേണ്ടതാണ്. വഴിയോര കച്ചവടക്കാർ അവർക്കനുവദിച്ച സ്​ഥലങ്ങളിലും സമയങ്ങളിലും മാത്രം കച്ചവടം നടത്തുക. ഒരു കാരണവശാലും വഴിയോര കച്ചവട സ്​ഥലങ്ങളിൽ ശാരീരിക അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വഴിയോര കച്ചവടക്കാർ സാനിറ്റൈസർ ലഭ്യമാക്കണം. മാർക്കറ്റുകളിലും കടകളിലും എത്തുന്നവർ മാസ്​ക്കുകൾ കൃത്യമായി ധരിക്കുകയും സാനിറ്റൈസർ യഥാസമയം ഉപയോഗിക്കുകയും ചെയ്യുക. നിർദിഷ്​ട സ്​ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണം. ക​ണ്ടെയ്​ൻമൻെറ് സോണുകളിൽ ഒരുവിധ ഇളവുകളും ഉണ്ടായിരിക്കുന്നതല്ല. ഓണാഘോഷ പരിപാടികൾ വീട്ടിലിരുന്ന് ഓൺലൈനിൽ നടത്താൻ പാകത്തിലുള്ള കലാമത്സരങ്ങൾ സാംസ്കാരിക/ക്ലബ് ഭാരവാഹികൾ പ്രോത്സാഹി​പ്പിക്കേണ്ടതും സാംസ്കാരിക/ക്ലബ്​ പരിസരങ്ങളിലും ആൾക്കാർ ഒത്തുകൂടി ഒരു കാരണവശാലും ഓണാഘോഷ പരിപാടികൾ നടത്താൻ പാടില്ലാത്തതുമാണ്. ഒരുതരത്തിലുള്ള ആഘോഷങ്ങളും പൊതുനിരത്തുകളിൽ അനുവദിക്കില്ല. സാമൂഹിക അകലം പാലിച്ചും ശുചിത്വ സുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ചും ജനങ്ങൾ പക്വതയോടെ പെരുമാറണം. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ്​ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.