ഭീമനടി ബസ്​സ്​റ്റാന്‍ഡ് ഉദ്ഘാടനം ചെയ്​തു

കാസര്‍കോട്: വെസ്​റ്റ്​ എളേരി പഞ്ചായത്തിലെ ഭീമനടി ബസ്​സ്​റ്റാന്‍ഡ് എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉൽപാദന-പശ്ചാത്തല-സേവന മേഖലയിലെ ഫണ്ട് വിനിയോഗവും പ്രവര്‍ത്തനങ്ങളും കൊണ്ട് സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകളില്‍ ഒന്നാകാന്‍ വെസ്​റ്റ്​ എളേരിക്ക് കഴിഞ്ഞുവെന്ന് എം.എല്‍.എ പറഞ്ഞു. 25 വര്‍ഷം മുമ്പ് പണിത ബസ്​സ്​റ്റാൻഡിന് കാലപ്പഴക്കം നേരിട്ടതോടെയാണ് യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും മികച്ച സൗകര്യങ്ങളോടെ ആധുനിക രീതിയിൽ ബസ്​സ്​റ്റാൻഡ് നവീകരിച്ചത്. 2019-20 വാര്‍ഷിക പദ്ധതിയില്‍ സ്​റ്റാൻഡ് നവീകരണം ആരംഭിച്ച് 2020-21 പദ്ധതിയില്‍ പൂര്‍ത്തീകരിച്ചു. 64 ലക്ഷം രൂപ ചെലവിട്ടാണ് സ്​റ്റാൻഡ് നവീകരിച്ചത്. മലയോരത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഭീമനടിയില്‍ ദിനംപ്രതി നിരവധി യാത്രക്കാരും ബസുകളുമാണ് കടന്നുപോകുന്നത്. കൊന്നക്കാട്, ചെറുപുഴ, എളേരിത്തട്ട്, നീലേശ്വരം എന്നിവിടങ്ങള്‍ക്ക് പുറമെ ദീര്‍ഘദൂര ബസുകളും സ്​റ്റാൻഡിലൂടെ കടന്നുപോകുന്നു. വെസ്​റ്റ്​ എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പ്രസീത രാജന്‍ അധ്യക്ഷത വഹിച്ചു. അസി.​ എന്‍ജിനീയര്‍ പി.വി. മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെസ്​റ്റ്​ എളേരി പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ ടി.വി. അനു, ജയശ്രീ കൃഷ്ണന്‍, ബിന്ദു ഭാസ്‌കരന്‍, വെസ്​​റ്റ്​ എളേരി പഞ്ചായത്ത് മെംബര്‍മാരായ മാത്യു വര്‍ക്കി, എ. അപ്പുക്കുട്ടന്‍, കക്ഷി നേതാക്കളായ പി.ആര്‍. ചാക്കോ, എ.സി. ജോസ്, സി.പി. സുരേശന്‍, ജാതിയില്‍ അസൈനാര്‍, ടി.വി. അപ്പുക്കുട്ടന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി തോമസ് കാനാട്ട് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ടി.കെ. സുകുമാരന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം.പി. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. PRD വെസ്​റ്റ്​ എളേരി പഞ്ചായത്തിലെ ഭീമനടി ബസ്​സ്​റ്റാൻഡ് എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.