തൈക്കടപ്പുറം തീരപ്രദേശത്ത് തെരുവുവിളക്കുകൾ സ്ഥാപിച്ചു

നീലേശ്വരം: നഗരസഭയിലെ . നഗരസഭയുടെ പദ്ധതി വിഹിതമായി ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് വിളക്കുകൾ സ്ഥാപിച്ചത്. തൈക്കടപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം ജങ്​ഷനിൽനിന്ന്​ തീരദേശ റോഡിലേക്കാണ് തെരുവുവിളക്ക് സ്ഥാപിച്ചത്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകുമ്പോൾ ഏറെ ഗുണപ്രദമാകുന്ന ഈ പദ്ധതി മറ്റു പ്രദേശങ്ങൾക്കുകൂടി മാതൃകയാകുന്ന വിധത്തിലാണ്​ നഗരസഭ നടപ്പാക്കിയത്. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ വി. ഗൗരി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എം. സന്ധ്യ, വാർഡ് കൗൺസിലർ ടി.പി. ബീന, കൗൺസിലർമാരായ കെ.വി. സുധാകരൻ എൻ.പി. ഐഷാബി, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ സീതരാമൻ, പടന്നക്കാട് സെക്​ഷൻ അസി. എൻജിനീയർ എം. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT