മാസ്​ക്കുകൾ നൽകി

കാഞ്ഞങ്ങാട്: അജാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അജാനൂർ ലയൺസ് ക്ലബ് മാസ്ക്കുകൾ നൽകി. സുരക്ഷിതമായി ഉപയോഗിക്കാവുന്ന എൻ 95 മാസ്ക്കുകളാണ് വിതരണം ചെയ്തത്. ക്ലബ് പ്രസിഡൻറ് അഷ്റഫ് എം.ബി. മൂസ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ വി.കെ. സൗമ്യക്ക് കൈമാറി. പഞ്ചായത്തംഗം ഹമീദ് ചേരക്കാടത്ത്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എം. രമേശൻ, സി. മധുസൂദനൻ, ക്ലബ് സെക്രട്ടറി കെ.വി. സുനിൽകുമാർ, സി.കെ. കുഞ്ഞബ്​ദുല്ല, സി.പി. സുബൈർ, സമീർ ഡിസൈൻസ് എന്നിവർ സംസാരിച്ച​ു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.