വൃക്കരോഗം ബാധിച്ച ഓട്ടോ ഡ്രൈവർക്ക് സഹായം

നീലേശ്വരം: വൃക്കരോഗം ബാധിച്ച്​ ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർക്ക് സൈനികരുടെ കൈത്താങ്ങ്. ചോയ്യ​ങ്കോട്ടെ പാലക്കിൽ ബാലനാണ്​ സൈനികർ സഹായം നൽകിയത്. ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ കെ.എൽ-14 സോൾജിയേഴ്സാണ് ചികിത്സ ധനസഹായം വീട്ടിലെത്തി നൽകിയത്. ജില്ല പ്രസിഡൻറ്​ സുബേദാർ ശശിധരൻ പട്ടേന സഹായം കുടുംബത്തിന് കൈമാറി. വത്സരാജ് മയ്യിച്ച, ധനൂപ് കൈതക്കാട് എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.