റേഷൻ കടയിൽനിന്ന്​ അരി കടത്താൻ ശ്രമം

മഞ്ചേശ്വരം: റേഷനരി മറിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടി. മഞ്ചേശ്വരം കുഞ്ചത്തൂരിലെ എ.ആർ.ഡി നമ്പർ 2 ​റേഷൻ കടക്കു മുന്നിൽ ഉണ്ടായിരുന്ന 50 കിലോ തൂക്കം വരുന്ന രണ്ട് ചാക്കുകളിലായി സൂക്ഷിച്ച അരിയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. റേഷനരി മറിച്ചു കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് മഞ്ചേശ്വരം എസ്.ഐ രാഘവ​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയാണ് അരി പിടികൂടിയത്. പൊലീസ് എത്തുന്ന സമയത്ത് അരി കടക്കു പുറത്താണ് സൂക്ഷിച്ചിട്ടുണ്ടായിരുന്നത്. ഉച്ച ഒരുമണി മുതൽ രണ്ടുവരെ റേഷൻ കട അടച്ചിടുന്ന സമയമാണ്. ഉച്ചക്ക് റേഷൻ കട അടച്ചിടുന്ന സമയത്തായിരുന്നു അരി വെളിയിൽ വെച്ചിരുന്നത്. റേഷനരി മറിച്ചു വിൽപന നടത്താൻ വേറെ വാഹനത്തിൽ അരി കയറ്റാൻ ശ്രമിക്കുന്നു എന്ന പരാതിയെ തുടർന്നാണ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിയത് . ഇതി​ൻെറ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്​റ്റർ ചെയ്​തു. mjr ration shop റേഷൻ കടയിൽ പൊലീസ് പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.