മത്സ്യവില്‍പന നടത്തുന്ന പുരുഷന്മാര്‍ക്കും കോവിഡ് ആൻറിജന്‍ പരിശോധന നിര്‍ബന്ധം

കാസർകോട്​: ജില്ലയില്‍ മത്സ്യവില്‍പന നടത്തുന്ന സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും കോവിഡ് ആൻറിജന്‍ പരിശോധന നിര്‍ബന്ധമാക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ല പൊലീസ് മേധാവി ഡി. ശില്‍പ എന്നിവര്‍ കീഴൂര്‍ നെല്ലിക്കുന്ന് മേഖലയിലെ തീരദേശത്തെ ക്ഷേത്ര സ്ഥാനികര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കീഴൂര്‍, നെല്ലിക്കുന്ന് ക്ലസ്​റ്ററുകളിലെ തീരദേശങ്ങളില്‍ അവശ്യസാധനങ്ങള്‍, മരുന്ന്, ബാങ്കില്‍നിന്നുള്ള പണം എടുത്ത് നല്‍കല്‍ എന്നീ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ 25നും 45നും ഇടയില്‍ പ്രായമുള്ള 30 യുവാക്കളെ പൊലീസ് വളൻറിയര്‍മാരായി ബാഡ്ജ് നല്‍കി നിയമിക്കുന്നതിനും യോഗം നിർദേശിച്ചു. ആൻറിജന്‍ പരിശോധനയില്‍ നെഗറ്റിവാകുന്നവരെയാണ് നിയമിക്കുക. ക്ലസ്​റ്ററില്‍നിന്ന് തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. ആൻറിജന്‍ പരിശോധന നടത്തിയവര്‍ക്ക് ഏത് കരയിലും അടുക്കാന്‍ സൗകര്യം ഒരുക്കും. പരിശോധന നടത്താത്തവര്‍ മീന്‍ പിടിക്കാന്‍പോയ കരയില്‍ തന്നെ തിരിച്ചെത്തണം. ക്ലസ്​റ്ററുകളിലുള്ളവര്‍ക്ക് കാസര്‍കോടോ കാഞ്ഞങ്ങാടോ തൊഴില്‍ ആവശ്യത്തിന് പോകുന്നതിന് തടസ്സമില്ല. എന്നാല്‍, അവര്‍ തൊഴില്‍ ചെയ്യാന്‍ പോകുന്നതിനുമുമ്പ്​ കോവിഡ് പരിശോധന നടത്തണം. കാസര്‍കോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, മേല്‍പറമ്പ് സി.ഐ ബെന്നി ലാലു എന്നിവരും പങ്കെടുത്തു. ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡര്‍ ഒഴിവ് കാസർകോട്​: കാഞ്ഞങ്ങാട് ഗവ. ഹോമിയോ ആശുപത്രിയില്‍ ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡർ തസ്തികയില്‍ ഒഴിവുണ്ട്. ഏഴാം തരത്തില്‍ കുറയാത്ത യോഗ്യതയും എല്‍.എം.വി ലൈസന്‍സും ബാഡ്ജുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്​ സഹിതം ആഗസ്​റ്റ്​ 25നകം ഓഫിസില്‍ ലഭ്യമാക്കണം. ഫോൺ: 7012693622.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.