മത്സ്യകൃഷി ആരംഭിച്ചു

നീലേശ്വരം: വെസ്​റ്റ്​ എളേരി പഞ്ചായത്ത് 2020 -21 വാർഷിക പദ്ധതിയിൽ സുഭിക്ഷ കേരളം മത്സ്യകൃഷി പ്രോജക്​ട് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തി​ൻെറയും- ഫിഷറീസ് വകുപ്പി​ൻെറയും പങ്കാളിത്തത്തോടെ 18 ലക്ഷം രൂപയാണ് പദ്ധതിക്ക്​ ചെലവഴിക്കുന്നത്. ഒരു യൂനിറ്റ് ബയോഫ്ലോക് മത്സ്യകൃഷിക്ക് 1,38000 രൂപയും വീട്ടുമുറ്റത്തെ കുളത്തിലെ മത്സ്യകൃഷിക്ക് 1,23000 രൂപയുമാണ് ചെലവ്. ഇതിൽ പഞ്ചായത്തും ഫിഷറീസ് വകുപ്പും 40 ശതമാനം തുക സബ്​സിഡിയായി നൽകും. ഓരോ യൂനിറ്റിൽനിന്ന്​ വർഷത്തിൽ 50,000 രൂപ കർഷകന് വരുമാനം ലഭ്യമാകും. അഞ്ചാം വാർഡിൽ കണ്ണംകുന്ന് ലിസ്സി റോയിയുടെ വീട്ടുമുറ്റത്ത് തയാറാക്കിയ ബയോഫ്ലോക് ടാങ്കിൽ 1250 ഗിഫ്റ്റ്തിലാഫിയ മത്സ്യവിത്ത് നിക്ഷേപിച്ച് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ടി.കെ സുകുമാരൻ പദ്ധതി ഉദ്​ഘാടനം ചെയ്​തു. വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സൻ ജയശ്രീകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സിന്ധു ആൻറണി, പഞ്ചായത്ത് കോഓഡിനേറ്റർ വരയിൽ രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.