Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2020 11:58 PM GMT Updated On
date_range 2020-08-21T05:28:08+05:30മത്സ്യകൃഷി ആരംഭിച്ചു
text_fieldsനീലേശ്വരം: വെസ്റ്റ് എളേരി പഞ്ചായത്ത് 2020 -21 വാർഷിക പദ്ധതിയിൽ സുഭിക്ഷ കേരളം മത്സ്യകൃഷി പ്രോജക്ട് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിൻെറയും- ഫിഷറീസ് വകുപ്പിൻെറയും പങ്കാളിത്തത്തോടെ 18 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. ഒരു യൂനിറ്റ് ബയോഫ്ലോക് മത്സ്യകൃഷിക്ക് 1,38000 രൂപയും വീട്ടുമുറ്റത്തെ കുളത്തിലെ മത്സ്യകൃഷിക്ക് 1,23000 രൂപയുമാണ് ചെലവ്. ഇതിൽ പഞ്ചായത്തും ഫിഷറീസ് വകുപ്പും 40 ശതമാനം തുക സബ്സിഡിയായി നൽകും. ഓരോ യൂനിറ്റിൽനിന്ന് വർഷത്തിൽ 50,000 രൂപ കർഷകന് വരുമാനം ലഭ്യമാകും. അഞ്ചാം വാർഡിൽ കണ്ണംകുന്ന് ലിസ്സി റോയിയുടെ വീട്ടുമുറ്റത്ത് തയാറാക്കിയ ബയോഫ്ലോക് ടാങ്കിൽ 1250 ഗിഫ്റ്റ്തിലാഫിയ മത്സ്യവിത്ത് നിക്ഷേപിച്ച് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ സുകുമാരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജയശ്രീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സിന്ധു ആൻറണി, പഞ്ചായത്ത് കോഓഡിനേറ്റർ വരയിൽ രാജൻ എന്നിവർ സംസാരിച്ചു.
Next Story