രാജീവ് ഗാന്ധി അനുസ്മരണം

ചെറുവത്തൂർ: മണ്ഡലം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈതക്കാട് വാർഡിൽ രാജീവ്‌ ഗാന്ധിയുടെ ജന്മദിനം ആചരിച്ചു. ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. പ്രസിഡൻറ്​ രാജേഷ് തച്ചത്ത് അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്​ കെ.വി. ശശിധരൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സജീഷ് കൈതക്കാട്, ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ എം. രവീന്ദ്രൻ, 13ാം വാർഡ് കോൺഗ്രസ് പ്രസിഡൻറ്​ ബി.കെ. ഷാജീവ്, വാർഡ് ജനറൽ സെക്രട്ടറി വത്സൻ തണ്ടയിൽ, മുൻ വാർഡ് പ്രസിഡൻറ്​ ടി. സതീശൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.