കൗൺസിലർമാർക്കും ജീവനക്കാർക്കും ഫേസ് ഷീൽഡ് നൽകി

നീലേശ്വരം: ഭാരത് ഹ്യൂമൻ റൈറ്റ്​സ്​ മിഷൻ നീലേശ്വരം നഗരസഭയിലെ മുഴുവൻ കൗൺസിലർമാർക്കും ജീവനക്കാർക്കും കോവിഡ്​ പ്രതിരോധത്തി​ൻെറ ഭാഗമായി സുരക്ഷ ഫേസ് ഷീൽഡ് വിതരണം ചെയ്തു. ദേശീയ ചെയർമാൻ ജോൺ വർഗീസിൽനിന്ന്​ നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഫേസ് ഷീൽഡ് ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർപേഴ്സൻ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ പി.പി. മുഹമ്മദ് റാഫി, പി. രാധ, ജില്ല വർക്കിങ്​ പ്രസിഡൻറ്​ ഷരീഫ് ആലമ്പാടി, ജില്ല സെക്രട്ടറി ബിൽസൻെറ്​ ആൻറണി, കെ.എൻ. പത്മനാഭൻ, ബാലഗോപാൽ, കാർത്തികേയൻ ചീമേനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.