രാജപുരത്ത് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്​: രാജപുരം പൂടങ്കല്ലിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചുള്ളിക്കര പൂടങ്കല്ലിലെ നാരായണൻ -രമണി ദമ്പതിമാരുടെ മകൾ ശ്രീലക്ഷ്​മിയുടെ (21) മൃതദേഹമാണ് ഞായറാഴ്​ച രാവിലെ 11.30 ഓടെ ചുള്ളിക്കര കാഞ്ഞിരത്തടി പാലത്തിനു സമീപത്തുനിന്നും കണ്ടുകിട്ടിയത്. ശനിയാഴ്​ച വൈകീട്ട്​ 5.30 ഓടെയാണ് പെൺകുട്ടിയെ കാണാതായത്. വീടിനോട് ചേർന്നുള്ള തോട്ടിൽ വീണതാകാമെന്നു വീട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന്​ തിരച്ചിൽ നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ കൂടുതൽ നേരം തുടരാൻ കഴിഞ്ഞില്ല. ഞായറാഴ്​ച രാവിലെ കൊട്ടോടി, പൂടങ്കല്ല് പ്രദേശത്തുകാർ നടത്തിയ തിരച്ചിലിനിടെയാണ് തോടിനോട്​ ചേർന്ന കുറ്റിച്ചെടിയിൽ കുടുങ്ങിയ മൃതദേഹം കണ്ടെത്തിയത്. ഗുജറാത്തിൽ മൂന്നാം വർഷ അഗ്രിക്കൾച്ചർ വിദ്യാർഥിനിയാണ് ശ്രീലക്ഷ്​മി. സഹോദരൻ: ഹരി. രാജപുരം പൊലീസ് ഇൻക്വസ്​റ്റ്​ നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. പടം ksd death sreelakshmi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT