കാടുപിടിച്ച ട്രാൻസ്ഫോർമർ അപകടഭീഷണിയുയർത്തുന്നു

നീലേശ്വരം: ട്രാൻസ്ഫോർമറിന് ചുറ്റും കാടുപിടിച്ച്​ അപകടത്തിന്​ വഴിയൊരുക്കുന്നു. ചോയ്യങ്കോട് വൈദ്യുതി സെക്​ഷ​ൻെറ പരിധിയിലുള്ള കോളിക്കാൽ തോടിന് സമീപത്തുള്ള ട്രാൻസ്ഫോർമറി​ൻെറ ചുറ്റുപാടാണ് കാടുപിടിച്ചു കിടക്കുന്നത്. ട്രാൻസ്ഫോർമറിൽനിന്ന് കുന്നിൻമുകളിൽ കാരിമൂല ഭാഗത്തേക്ക് പോകുന്ന വൈദ്യുതി ലൈനിലും കാട് പടർന്നുപിടിച്ചിരിക്കുകയാണ്. പ്രദേശത്തുള്ളവർ വിവരം വൈദ്യുതി അധികൃതരെ അറിയിച്ചെങ്കിലും അവർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. ട്രാൻസ്ഫോർമറി​ൻെറ ചുറ്റുപാടും പലപ്പോഴും ആടുമാടുകൾ പുല്ല് തിന്നാൻ എത്തുമ്പോൾ ഷോക്കടിക്കാനും ഏറെ സാധ്യതയുണ്ട്. എന്നാൽ, ഇതൊന്നും മുൻകൂട്ടി കാണാൻ വൈദ്യുതി വകുപ്പ് അധികൃതർക്കാവുന്നില്ല. അപകടം വന്നാൽ മാത്രമേ ഇവർ തിരിഞ്ഞുനോക്കൂവെന്നാണ് ഇപ്പോൾ നാട്ടുകാർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.