ചിത്താരിയിൽ വൈദ്യുതി മോഷണം പിടികൂടി

1,20,000 രൂപ പിഴയീടാക്കി കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിൽ ചിത്താരി വൈദ്യുതി സെക്​ഷനു കീഴിൽ പൊയ്യക്കരക്കടുത്ത് മാട്ടുമ്മലിൽ വീട്ടിൽ വൻ വൈദ്യുതി മോഷണം പിടികൂടി. വീടിനകത്തുള്ള വൈദ്യുതി മീറ്ററിലേക്കുള്ള കണക്​ഷൻ വിച്ഛേദിച്ച് മീറ്ററിൽ കൃത്രിമം നടത്തിയാണ് വർഷങ്ങളായി വൈദ്യുതി മോഷ്​ടിച്ചത്. മോഷ്​ടിച്ച വൈദ്യുതിയുടെ നിരക്ക് അനുസരിച്ച്​ 91,898 രൂപയും കോമ്പൗണ്ട് ഫീസ് 28,000 രൂപയുമടക്കം 1,19,898 രൂപ വീട്ടുടമയിൽനിന്ന് പിഴയീടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.