കോവിഡ് പ്രോട്ടോകോൾ ലംഘനം: തൈക്കടപ്പുറം ഹാർബർ അടച്ചു

നീലേശ്വരം: നാടെങ്ങും മഹാമാരിക്കെതിരെ പോരാടുമ്പോൾ ഒരു മാനദണ്ഡവും പാലിക്കാതെ തൈക്കടപ്പുറം ഹാർബറിൽ മത്സ്യ വിൽപനക്കായും വാങ്ങുന്നതിനും ആൾക്കൂട്ടമെത്തുന്നതുമൂലം അടച്ചുപൂട്ടി. ഇതര ജില്ലകളിൽ നിന്നുള്ള ബോട്ടുകളും ചെറു വള്ളങ്ങളും കൂടാതെ മഞ്ചേശ്വരം കുമ്പള, കാസർകോട്, ബേക്കൽ, കാഞ്ഞങ്ങാട് പ്രദേശങ്ങളിലെ യാനങ്ങളും മീനുമായി ഹാർബറിലെത്തിയതോടെ ജനക്കൂട്ടമായി. ഓട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലുമായി മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും എത്തിത്തുടങ്ങിയതോടെ ബോട്ട്‌ജെട്ടിയും പരിസരവും ജനനിബിഡമായി മാറി. നേരത്തേ അനുമതിയില്ലാതെ മത്സ്യബന്ധനവും വിൽപനയും നടത്തിയതിനു 10 തൊഴിലാളികൾക്കെതിരെ നീലേശ്വരം പൊലീസ്‌ കേസെടുത്തിരുന്നെങ്കിലും ഇന്നലെ വീണ്ടും ആൾക്കൂട്ടമെത്തിയത്‌ ​െപാലീസിനെ വലച്ചു. ഇതോടെയാണ്​ ഹാർബർ അടച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.