അഞ്ച് പി.എച്ച്​.സികൾ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

കാസർകോട്​: ആര്‍​ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്​.സി) കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ഉദുമ നിയോജക മണ്ഡലത്തില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പി.എച്ച്.സി ചട്ടഞ്ചാല്‍, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ വെസ്​റ്റ്​ എളേരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പി.എച്ച്.സി മൗക്കോട്, പടന്ന ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള പി.എച്ച്.സി പടന്ന, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പി.എച്ച്.സി ഉടുമ്പുന്തല, വലിയപറമ്പ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പി.എച്ച്.സി വലിയപറമ്പ എന്നിവയാണ്​ കുടുംബാരോഗ്യ കേന്ദ്രങ്ങളായി (എഫ്​.എച്ച്​.സി) വിഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍, മറ്റ് മന്ത്രിമാർ എന്നിവര്‍ മുഖ്യാതിഥികളായി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ സ്വാഗതവും എന്‍.എച്ച്.എം മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കല്ലട്ര അബ്​ദുല്‍ ഖാദര്‍, വൈസ് പ്രസിഡൻറ്​ ശകുന്തള കൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. രാംദാസ്, ഡി.പി.എം ഡോ. രാമന്‍ സ്വാതിവാമന്‍, ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ സി.എം. കായിഞ്ഞി എന്നിവര്‍ പങ്കെടുത്തു. പടന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. ഫൗസിയ, വൈസ് പ്രസിഡൻറ്​ ടി.കെ. സുബൈദ, മറ്റംഗങ്ങൾ, മെഡിക്കല്‍ ഓഫിസര്‍ അമ്പിളി ജനാര്‍ദനന്‍, വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്​ദുല്‍ ജബ്ബാര്‍, ഓൺലൈനിൽ ഭരണസമിതി അംഗങ്ങൾ, മെഡിക്കല്‍ ഓഫിസര്‍ ധന്യ ദയാനന്ദന്‍, തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ വി.പി. ഫൗസിയ, മെഡിക്കല്‍ ഓഫിസര്‍ ഡോ. സി. നിഹസ് എന്നിവർ സംബന്ധിച്ചു. വെസ്​റ്റ്​ എളേരി പഞ്ചായത്തിലെ രണ്ടാമത്തെ കുടുംബാരോഗ്യ കേന്ദ്രമായ മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങില്‍ എം. രാജഗോപാലന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡൻറ്​ പ്രസീത രാജന്‍, ഡെപ്യൂട്ടി ഡി.എം.ഒ മനോജ്, മൗക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ദീപ മാധവന്‍ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.