കര്‍ണാടക എന്‍ട്രന്‍സ്‌: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം വേണം -എ.ഐ.എസ്‌.എഫ്‌

കാസര്‍കോട്‌: ജൂലൈ, ആഗസ്‌റ്റ് ഒന്ന് തീയതികളിലായി നടക്കുന്ന കര്‍ണാടക കോമണ്‍ എന്‍ട്രന്‍സ്‌ ടെസ്​റ്റില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയ കാസര്‍കോട്‌ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കണമെന്ന്‌ എ.ഐ.എസ്‌.എഫ്‌ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അപേക്ഷ നല്‍കിയ ജില്ലയിലെ വിദ്യാര്‍ഥികളില്‍ 30 കുട്ടികള്‍ക്ക്‌ ബംഗളൂരു ആണ്‌ പരീക്ഷ കേന്ദ്രമായി ലഭിച്ചിരിക്കുന്നത്‌. കോവിഡ്‌ -19​ൻെറ സവിശേഷ സാഹചര്യത്തില്‍ ബംഗളൂരുവില്‍ എത്തിച്ചേരുക ബുദ്ധിമുട്ടാണ്‌. ഇവരുടെ പരീക്ഷ കേന്ദ്രം മംഗളൂരുവിലേക്ക്‌ മാറ്റി നല്‍കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. ഈ വിഷയത്തില്‍ പരിഹാരമുണ്ടാക്കുന്നതില്‍ കര്‍ണാടക സര്‍ക്കാറിനോട്‌ അഭ്യര്‍ഥിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനും ജില്ല കമ്മിറ്റി നിവേദനം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.