പഠനമുറി നിർമാണ ധനസഹായത്തിന് അപേക്ഷിക്കാം

കാസർകോട്​: കാസര്‍കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്ത് പരിധിയിലും കാസര്‍കോട് നഗരസഭ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ടു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് പഠനമുറി നിർമാണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷല്‍, ടെക്‌നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരിക്കണം. ജാതി, വരുമാനം, സ്‌കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, വീടി​ൻെറ വിസ്തീർണം, ഉടമസ്ഥത എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ ജൂലൈ 28നകം കാസര്‍കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547630172 ഇ-ടെന്‍ഡര്‍: സൗജന്യ രജിസ്‌ട്രേഷന്‍ കാസർകോട്​: പരപ്പ ഗവ. ടിമ്പര്‍ ഡിപ്പോയിലെ തേക്ക് തടികളും മറ്റ് വിവിധ ഇനം തടികളും ജൂലൈ 23ന് ഇ-ടെന്‍ഡര്‍ ചെയ്യും. ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള സൗജന്യ രജിസ്‌ട്രേഷന്‍ ജൂലൈ 17 ന് പരപ്പ ഡിപ്പോയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547602862, 8547602863.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.