യുവമോർച്ച മാർച്ചിൽ സംഘർഷം; ജില്ല ജനറൽ സെക്രട്ടറിക്ക് പരിക്ക്

കാഞ്ഞങ്ങാട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് മിനി സിവിൽ സ്​റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌ സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡുകൾ ഭേദിച്ച് അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ജില്ല ജനറൽ സെക്രട്ടറി വൈശാഖ് കേളോത്തിന് തലക്ക്​ പരിക്കേറ്റു. പ്രവർത്തകരെ പൊലീസ് അറസ്​റ്റ്​ ചെയ്ത് നീക്കി. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ കോട്ടച്ചേരി കുന്നുമ്മലിൽ നിന്നാണ് അമ്പതോളം പ്രവർത്തകർ പ്രകടനമായി പുതിയകോട്ട മിനി സിവിൽ സ്​റ്റേഷനിലേക്ക് എത്തിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്​.പി വിനോദി​ൻെറ നേതൃത്വത്തിൽ നൂറോളം പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ധനഞ്ജയൻ കുമാർ മധൂർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ ശ്രീജിത്ത് പറക്കളായി, സെക്രട്ടറി സാഗർ ചാത്തമത്ത്, മണ്ഡലം പ്രസിഡൻറുമരായ രാഹുൽ പരപ്പ, ഷിബിൻ ദാസ് തൃക്കരിപ്പൂർ, മഹോഷ്ഗോപാൽ ഉദുമ, ജനറൽ സെക്രട്ടറി ശരത് മരക്കാപ്പ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.