ക്വാറൻറീനിലുള്ളവരുടെ സ്രവം​ പരിശോധനക്ക്​ വിധേയമാക്കണം -ജനകീയ വികസന സമിതി

മേൽപറമ്പ: ​െചമ്മനാട്​ പഞ്ചായത്തിൽ ക്വാറൻറീനിൽ ക​ഴിയുന്നവരുടെ സ്രവമെടുത്ത്​ പരിശോധന നടത്തണമെന്ന്​ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വന്ന് സ്വകാര്യ ആശുപത്രിയിലും സ്കൂളുകളിലും മറ്റ് ഷെൽട്ടറുകളിലും കഴിയുന്ന 92 പേരടക്കം 732 പേരാണ് വീടുകളിലും മറ്റുമായി ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ കഴിയുന്നത്​. ഇതിൽ പലരും 28 ദിവസം പൂർത്തിയാക്കിയിട്ടും സ്രവമെടുത്ത് പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. 22 ദിവസം ക്വാറൻറീൻ പൂർത്തീകരിച്ച കിഴൂരിലെ ഒരു വ്യക്തിയെ വീട്ടിലേക്ക് തിരിച്ചയക്കുകയും നാലാം ദിവസം കോവിഡ് സ്ഥീരികരിക്കുകയും ചെയ്തത് നാട്ടുകാരിൽ വലിയ ആശങ്കയും പ്രതിഷേധവും ഉയർന്നുവന്നിരിക്കയാണ്. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കോവിഡ് - 19 പ്രവർത്തനങ്ങളെങ്കിൽ വൻതോതിലുള്ള സമ്പർക്ക സാധ്യത തള്ളിക്കളയാനാവാത്ത സ്​ഥിതിയാണ്​. രാഷ്​ട്രീയ സ്വാധീനവും ഉദ്യോഗസ്ഥരുടെ പ്രത്യേക താൽപര്യമുള്ളവരെ 14 ദിവസംകൊണ്ട് പരിശോധനക്ക് വിധേയമാക്കി പറഞ്ഞയക്കുമ്പോൾ സാധാരണക്കാർ 30 ദിവസമായിട്ടും ഒരു പരിശോധനക്കും വിധേയമാകാതെ ക്വാറൻറയിനിൽ കഴിയേണ്ടി വരുന്നു എന്ന പരാതി വ്യാപകമാണ്​. ഈ സാഹചര്യത്തിൽ ജനകീയ വികസന സമിതി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി ഭാരാവാഹികൾ അറിയിച്ചു. പാലത്തായി പീഡനം: മഹിള സംഘങ്ങൾ മൗനം വെടിയണം -വിമൻ ഇന്ത്യ കാസർകോട്: കണ്ണൂർ പാലത്തായിയിൽ വിദ്യാർഥിനിയായ ബാലികയെ പീഡിപ്പിച്ച അധ്യാപകനും ബി.ജെ.പി നേതാവുമായ പോക്സോ കേസ് പ്രതി പത്മരാജന്​ ജാമ്യം ലഭിക്കാതിരിക്കാൻ പൊലീസ് കുറ്റപത്രം എത്രയും പെ​െട്ടന്ന് സമർപ്പിക്കണമെന്നും മാതാവി​ൻെറ മൊഴിയിൽ എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്മൻെറ്​ സംസ്ഥാന വ്യാപകമായി മണ്ഡലം തലങ്ങളിൽ നടത്തിവരുന്ന കാമ്പയിൻ ജില്ലയിൽ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചു. കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാനും മുഴുവൻ മതേതര വിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സ്ത്രീ സംരക്ഷകർ എന്ന് പറയുന്ന ഭരണകക്ഷികളും അവരുടെ കീഴിലുള്ള മഹിള സംഘങ്ങളും തങ്ങളുടെ മൗനം വെടിയണം. കുറ്റപത്രം ഉടൻ നൽകാൻ ഇടപെടണമെന്നും വിമൻ ഇന്ത്യ ജില്ല പ്രസിഡൻറ്​ ഖമറുൽ ഹസീനയും ജനറൽ സെക്രട്ടറി ഷാനിത ഹാരിസും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.