ആത്മാഭിമാനമുള്ള കമ്യൂണിസ്​റ്റുകാർ പ്രതികരിക്കേണ്ട സമയം -ജി. രതികുമാർ

കാസർകോട്​: രാജ്യദ്രോഹികളെയും ഭീകരവാദികളെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആത്മാഭിമാനമുള്ള കമ്യൂണിസ്​റ്റുകാർ പ്രതികരിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ. ഭീകരവാദത്തിനും രാജ്യദ്രോഹത്തിനുമാണ് സ്വർണം കടത്തിയതെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടും അതിന് ഉത്തരവാദികളായ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി രാജി​െവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ല കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ നടന്ന ധർണ ഉദ്​ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, കെ.പി.സി.സി അംഗം പി.എ. അഷ്‌റഫലി, ഡി.സി.സി ഭാരവാഹികളായ അഡ്വ.എ. ഗോവിന്ദൻ നായർ, എം. സി. പ്രഭാകരൻ, എം. കുഞ്ഞമ്പു നമ്പ്യാർ, സി.വി. ജയിംസ്, ബ്ലോക്ക്‌ പ്രസിഡൻറ്​ കെ. ഖാലിദ്, അർജുനൻ തായലങ്ങാടി, ഉമേശൻ അണങ്കുർ, സിലോൺ അഷറഫ്, പി.കെ. വിജയൻ എന്നിവർ സംബന്ധിച്ചു. DCC മുഖ്യമന്ത്രി രാജി​െവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ല കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.