ടെലിവിഷൻ നൽകി

ചെറുവത്തൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുരുന്നുകൾക്ക് വാട്സ് ആപ് കൂട്ടായ്മയുടെ കൈത്താങ്ങ്. കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിലെ കുട്ടികൾക്കാണ് പിലിക്കോട് ശബ്​ദം വാട്സ് ആപ് കൂട്ടായ്മ ടെലിവിഷൻ നൽകിയത്. ടി.വി ചലഞ്ചിലൂടെ കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ.യു.പി സ്കൂളിനു ലഭിക്കുന്ന പന്ത്രണ്ടാമത് ടി.വിയാണിത്. കെ.എ.എച്ച്.എം ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദലി ടെലിവിഷൻ സെറ്റ് സ്കൂളിനു കൈമാറി. പ്രധാനാധ്യാപകൻ ജോളി ജോർജ്​, പി.ടി.എ പ്രസിഡൻറ്​ എം.ചന്ദ്രൻ, വത്സരാജ്, അനിൽ കല്യാണി, ബാലചന്ദ്രൻ എരവിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT