പച്ചക്കറി മാർക്കറ്റ്​ കേന്ദ്രീകരിച്ച് റാപ്പിഡ് ആൻറി​െജന്‍ പരിശോധന

സമൂഹ വ്യാപന സാധ്യത കണ്ടെത്തുന്നതിന് റാപ്പിഡ് ആൻറി​െജന്‍ ടെസ്​റ്റ്​ കാസർകോട്​: ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടി ഊര്‍ജിതമാക്കുന്നതി​ൻെറ ഭാഗമായി, സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലും മറ്റ് മേഖലകളിലെ പച്ചക്കറി മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും റാപ്പിഡ് ആൻറി​െജന്‍ പരിശോധന ആരംഭിച്ചു. ആദ്യ ദിവസങ്ങളില്‍ നടത്തിയ 163 പേരുടെ സ്രവപരിശോധനയില്‍ ആറ് കോവിഡ് പോസിറ്റിവ് രോഗികളെ കണ്ടെത്തി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമാണ് റാപ്പിഡ് പരിശോധനയുടെ പരിഗണന ലിസ്​റ്റില്‍ ഉള്‍പ്പെടുന്നത്. മൊബൈല്‍ ടീമുകളിലൂടെ ആഴ്ചയില്‍ ആയിരത്തോളം സ്രവ പരിശോധന ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വർധനവിനൊപ്പം സമ്പര്‍ക്ക കേസുകളും കൂടുന്നതിനാല്‍ സമൂഹ വ്യാപനത്തിലേക്ക് നീങ്ങാതിരിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതപ്പെടുത്തി. ഇതി​ൻെറ ഭാഗമായി റാപ്പിഡ് ആൻറി​െജന്‍ പരിശോധനക്ക്​ പുറമേ ബുധനാഴ്​ച മുതല്‍ ഓഗ്​മൻെറല്‍ സര്‍വെയ്​ലന്‍സി​ൻെറ ഭാഗമായി ജില്ലയില്‍ രണ്ട് മൊബൈല്‍ ടീമുകളെ സജ്ജീകരിച്ച് ആഴ്ച തോറും ആയിരത്തിലധികം സ്രവ പരിശോധന നടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. മൊബൈല്‍ ടീമുകള്‍ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ നടത്തിയാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. ജാഗ്രത കൈവെടിയരുത് ആളുകള്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടുന്നതും ശാരീരിക അകലം പാലിക്കാതിരിക്കുന്നതുമാണ് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക കേസുകളുടെ എണ്ണത്തില്‍ വലിയ വർധന ഉണ്ടാക്കിയത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നും പച്ചക്കറികള്‍ എത്തിച്ചേരുന്ന പച്ചക്കറി, പഴം മാര്‍ക്കറ്റിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്‌ക്കും നിര്‍ബന്ധമായും ധരിക്കണം. ഇത് കടയിലെ ജീവനക്കാരും ഉടമകളും ശ്രദ്ധിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുമായും കടയിലെ ജീവനക്കാര്‍ തമ്മിലും കൃത്യമായ ശാരീരിക അകലം പാലിക്കണം. സാധനങ്ങള്‍ കൊടുത്ത ശേഷം കൈ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. ഫോണ്‍: 0467 2209901, 04994 255001.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT