ഗ്രന്ഥശാലയിൽ ഓർമകളുടെ അലയൊലി

ചെറുവത്തൂർ: ബീഡിക്കമ്പനിയിലെ പത്രവായന രാഷ്​ട്രീയ ബോധത്തി​ൻെറ ഇളകാത്ത അടിത്തറയാണെന്ന് ഓർമപ്പെടുത്തി . പിലിക്കോട് അനുപമ ഗ്രന്ഥാലയത്തി​ൻെറ ആഭിമുഖ്യത്തിലാണ് വായനയിലൂടെ ബീഡിത്തൊഴിലാളികളിൽ പുരോഗമനരാഷ്​ട്രീയം അടിയുറച്ചതി​ൻെറ ചിത്രം വരച്ചു കാണിക്കപ്പെട്ടത്. കട്ടൻ ചായയും പരിപ്പുവടയും പരിപാടിക്ക് ചൂടു പകർന്നു. ബീഡിത്തൊഴിലാളിയായി രാഷ്​ട്രീയ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ ടി.വി. ഗോവിന്ദനായിരുന്നു ഉദ്ഘാടകൻ. ഗ്രന്ഥാലയം പ്രസിഡൻറ്​ മനോജ് പിലിക്കോട് അധ്യക്ഷതവഹിച്ചു. പി.വി. രാജൻ ഉദിനൂർ മോഡറേറ്ററായി. കെ.പി. നാരായണൻ, എം.പി. ശ്രീമണി, കെ.വി. ഭരതൻ, കെ.വി. അനിൽ, വി.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.