Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 2020-07-14T05:28:38+05:30ഗ്രന്ഥശാലയിൽ ഓർമകളുടെ അലയൊലി
text_fieldsചെറുവത്തൂർ: ബീഡിക്കമ്പനിയിലെ പത്രവായന രാഷ്ട്രീയ ബോധത്തിൻെറ ഇളകാത്ത അടിത്തറയാണെന്ന് ഓർമപ്പെടുത്തി . പിലിക്കോട് അനുപമ ഗ്രന്ഥാലയത്തിൻെറ ആഭിമുഖ്യത്തിലാണ് വായനയിലൂടെ ബീഡിത്തൊഴിലാളികളിൽ പുരോഗമനരാഷ്ട്രീയം അടിയുറച്ചതിൻെറ ചിത്രം വരച്ചു കാണിക്കപ്പെട്ടത്. കട്ടൻ ചായയും പരിപ്പുവടയും പരിപാടിക്ക് ചൂടു പകർന്നു. ബീഡിത്തൊഴിലാളിയായി രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ ടി.വി. ഗോവിന്ദനായിരുന്നു ഉദ്ഘാടകൻ. ഗ്രന്ഥാലയം പ്രസിഡൻറ് മനോജ് പിലിക്കോട് അധ്യക്ഷതവഹിച്ചു. പി.വി. രാജൻ ഉദിനൂർ മോഡറേറ്ററായി. കെ.പി. നാരായണൻ, എം.പി. ശ്രീമണി, കെ.വി. ഭരതൻ, കെ.വി. അനിൽ, വി.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു.
Next Story