തൃക്കണ്ണാട്, കീഴുർ ക്ഷേത്രങ്ങളിൽ വിലക്ക്

ഉദുമ: സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ദേവസ്വത്തി​ൻെറ കീഴിലുള്ള തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലും കീഴുർ ചന്ദ്രഗിരി ധർമശാസ്ത ക്ഷേത്രത്തിലും ഭക്​തർക്ക് പ്രവേശനം നിരോധിച്ചു. അനുഷ്ഠാനപരമായ പൂജാദി കർമങ്ങൾ നടക്കും. സർക്കാർ നേരത്തേ നൽകിയ ഇളവുകൾ അനുസരിച്ച് ദിവസം 20 പേർക്ക് തൃക്കണ്ണാട് ക്ഷേത്രത്തിൽ ബലിതർപ്പണത്തിന്​ നൽകിയിരുന്ന സൗകര്യം ഇനിയൊരു അറിയിപ്പുവരെ ഉണ്ടായിരിക്കുന്നതല്ലെന്ന്​ എക്സിക്യൂട്ടിവ് ഓഫിസർ സി.വി. ഗിരീഷ് കുമാർ അറിയിച്ചു. ഇതിനായി നേരത്തേ ബുക്ക് ചെയ്തവരെ ഫോണിലൂടെ വിവരം അറിയിക്കും. ഈ മാസം 20ന് നടക്കേണ്ടിയിരുന്ന കർക്കടക വാവ് ബലിയും ക്ഷേത്രത്തിൽ ഉണ്ടാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT