ഒമ്പതുപേര്‍ക്ക് കൂടി കോവിഡ്

കാസർകോട്​: നീലേശ്വരം നഗരസഭയിലെ ആരോഗ്യപ്രവര്‍ത്തകനടക്കം ജില്ലയില്‍ ഒമ്പത് പേര്‍ക്കുകൂടി കോവിഡ് സ്​ഥിരീകരിച്ചു. ഏഴുപേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്​ഥാനത്ത് നിന്നെത്തിയതും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്​ഥിരീകരിച്ചതെന്ന് ഡി.എം.ഒ ഡോ.എ.വി. രാംദാസ് അറിയിച്ചു. വിദേശത്ത് നിന്നെത്തിയവര്‍: ജൂണ്‍ 24ന് ഖത്തറില്‍നിന്നുവന്ന 58 വയസ്സുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 27ന് എത്തിയ 30 വയസ്സുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21ന് എത്തിയ 34 വയസ്സുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, ജൂലൈ ഒന്നിന് എത്തിയ 22 വയസ്സുള്ള കാസര്‍കോട് നഗരസഭ സ്വദേശി, ജൂണ്‍ 26ന് എത്തിയ 35 വയസ്സുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി (എല്ലാവരും ദു​ൈബനിന്ന് എത്തിയവര്‍), ജൂണ്‍ 24ന് ഒമാനില്‍നിന്നുവന്ന 28 വയസ്സുള്ള കാസര്‍കോട് നഗരസഭ സ്വദേശി, ജൂണ്‍ 25ന് സൗദിയില്‍നിന്നെത്തിയ 21 വയസ്സുള്ള ചെങ്കള പഞ്ചായത്ത് സ്വദേശിനി. ഇതര സംസ്ഥാനത്തുനിന്ന് എത്തിയവർ: ജൂലൈ ഏഴിന് ബംഗളൂരുവില്‍ നിന്നെത്തിയ 35 വയസ്സുള്ള കുമ്പള പഞ്ചായത്ത് സ്വദേശി. സമ്പര്‍ക്കം: നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനായ 54 വയസ്സുള്ള കരിവെള്ളൂര്‍ പഞ്ചായത്ത് സ്വദേശി. നിരീക്ഷണത്തിൽ 6355 പേര്‍ കാസർകോട്​: വീടുകളില്‍ 5587പേരും സ്​ഥാപനങ്ങളില്‍ നിരീക്ഷണത്തില്‍ 768 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6355 പേരാണ്. പുതിയതായി 371 പേരെ നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സർവേ അടക്കം 30 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്ക്​ അയച്ചു. 1266 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 529 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.