പ്രതിഷേധ ധർണ

കാഞ്ഞങ്ങാട്​: സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസി​ൻെറ പങ്ക് വെളിപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രിയും കൂട്ടരും രാജിവെച്ചൊഴിയണമെന്ന് പ്രവാസി കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ പത്​മരാജൻ ഐങ്ങോത്ത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരള പ്രദേശ് പ്രവാസി കോൺഗ്രസ്​ ജില്ല കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പുതിയ കോട്ട സിവിൽ സ്‌റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ അച്യുതൻ മുറിയനാവി അധ്യക്ഷത വഹിച്ചു. കണ്ണൻ കരുവാകോട്, ഒ.വി. പ്രദീപ്, നസീർ കൊപ്പ, നിധീഷ് കടയങ്ങൻ, വിക്രമൻ, റോഷൻ ഐങ്ങോത്ത്, മുട്ടിൽ ബാലൻ തുടങ്ങിയവർ സംസാരിച്ചു. pravasi congress കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റി പത്​മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.