സി.ബി.എസ്.ഇ സിലബസ് വെട്ടിക്കുറച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ ധർണ

ഉദുമ: കേന്ദ്ര സർക്കാറി​ൻെറ നിർദേശത്തെ തുടർന്ന് സി.ബി.എസ്.ഇ സിലബസിൽനിന്ന് ചില പാഠഭാഗങ്ങൾ മാറ്റിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഉദുമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കോളിയടുക്കം പെരുമ്പള എസ്.ബി.ഐക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഏരിയ സെക്രട്ടറി വിപിൻ കീക്കാനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ അഖിൽ പാക്കം അധ്യക്ഷത വഹിച്ചു. വിമൽ, കിരൺ, ആദിത്യൻ, അദിനാൻ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം ശ്രീനാഥ് പെരുമ്പള സ്വാഗതം പറഞ്ഞു. ഐ.വി. ദാസ് അനുസ്മരണം നടത്തി ഉദുമ: പെരുമ്പള കുണ്ടടുക്കം എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വായന പക്ഷാചരണത്തി​ൻെറ ഭാഗമായി ഐ.വി. ദാസ് അനുസ്മരണം നടത്തി. ഗ്രന്ഥശാല വാട്സ് ആപ് ഗ്രൂപ്പിൽ ഓൺലൈനായി നടന്ന പരിപാടിയിൽ പ്രസിഡൻറ്​ എൻ.വി. ബാലൻ അധ്യക്ഷത വഹിച്ചു. കവിയും പ്രഭാഷകനുമായ പുഷ്പാകരൻ ബെണ്ടിച്ചാൽ ഐ.വി ദാസ് അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടിവ് അംഗം ഡോ. വിനോദ് കുമാർ പെരുമ്പള സംസാരിച്ചു. സെക്രട്ടറി കെ. രതീഷ് സ്വാഗതവും വൈസ് പ്രസിഡൻറ്​ എ. രാഘവൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.