സമ്പർക്ക വ്യാപനം: പച്ചക്കറി, മത്സ്യമാർക്കറ്റുകൾ അടച്ചു

കാസർകോട്​: സമ്പർക്കവ്യാപനം രൂക്ഷമായതിനെ തുടർന്ന്​ പച്ചക്കറി, മത്സ്യമാർക്കറ്റുകൾ അടച്ചു. ജില്ലയിൽ വെള്ളിയാഴ്ച 11 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്​. നാല് പച്ചക്കറി കടകളിൽ നിന്നും ഒരു പഴവർഗ കടയിൽ നിന്നുമാണ് അഞ്ചുപേർക്ക് കോവിഡ് ബാധിച്ചത്. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ്​ നടപടി. ഇന്നുമുതൽ ഒരാഴ്ചക്കാലം ജൂലൈ 17വരെ പൂർണമായും കടകൾ അടച്ചിടേണ്ടതാണെന്ന് ജില്ല കലക്ടർ അറിയിച്ചു. കണ്ടെയ്ൻമൻെറ് സോണിലെ കടകളിൽനിന്ന്​ ഇന്ന് എത്രപേർക്ക് കൊറോണ വൈറസ് ബാധ കിട്ടിയിട്ടുണ്ട് എന്ന് കൃത്യമായി കണക്കാക്കുന്നതിനും ഇവിടെനിന്ന് ഇനി ഒരാൾക്കുപോലും സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനും വേണ്ടിയാണ് ഈ ഉത്തരവ്. വെള്ളിയാഴ്ച വൈകീട്ട്​ വിഡിയോ കോൺഫറൻസിലൂടെ ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർ നടത്തിയ അടിയന്തര യോഗ തീരുമാന പ്രകാരമാണിത്. കാലിക്കടവ് ഫിഷ്/ വെജിറ്റബിൾ മാർക്കറ്റ്, ചെർക്കള ടൗൺ ഏരിയ, കാഞ്ഞങ്ങാട് ഫിഷ് /വെജിറ്റബിൾ മാർക്കറ്റ്, തൃക്കരിപ്പൂർ ഫിഷ്/ മീറ്റ് മാർക്കറ്റ്, നീലേശ്വരം ഏരിയ കാസർകോട്​ ഫിഷ്/ വെജിറ്റബിൾ മാർക്കറ്റ്, കുമ്പള ഫിഷ്/ വെജിറ്റബിൾ മാർക്കറ്റ്, കുഞ്ചത്തൂർ ഉപ്പള ഫിഷ് മാർക്കറ്റ്, ഉപ്പള ഹനഫി ബസാർ പച്ചക്കറിക്കട, മജീർപള്ള മാർക്കറ്റ് എന്നിവയാണ്​ അടച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.