പടന്നക്കാട് മേൽപാലത്തിന് മുകളിലെ കുഴി അപകടഭീഷണി ഉയർത്തുന്നു

നീലേശ്വരം: ദേശീയപാത പടന്നക്കാട് മേൽപാലത്തിന് മുകളിലെ കുഴികൾ അപകട ഭീഷണിയുയർത്തുന്നു. റോഡിൽ രൂപപ്പെട്ട വലിയ കുഴികളിൽ ഏതു നിമിഷവും വാഹനങ്ങൾ വീഴാവുന്ന അപകടാവസ്ഥയിലാണ് .മഴ വന്നതോടെ കുഴികളിൽ വെള്ളം നിറഞ്ഞതോടെ റോഡും കുഴിയും ഡ്രൈവർമാർക്ക് കാണാൻ പറ്റാത്ത അവസ്ഥയാണ്. ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും ദേശീയപാതയിലെ ഈ പാലത്തിൽകൂടി കടന്നുപോകുന്നത്. പാലത്തിന് സമീപത്തെ അനുബന്ധ റോഡും കാലവർഷത്തോടെ തകർന്നിരിക്കുകയാണ്. പടന്നക്കാട് മേഖലയിൽ ദേശീയ പാതയിലുള്ള അപകടാവസ്ഥ മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നരസഭാ കൗൺസിലർ അബ്​ദുൽ റസാഖ്​ തായിലകണ്ടി ദേശീയപാത അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് ഇത്തരം കുഴികളിൽ പെട്ട് അപകടത്തിലാകുന്നത്. കുഴികൾ അടച്ച് വാഹനാപകടങ്ങൾ ഇല്ലാതാക്കാൻ ദേശീയപാത അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.