ബെസ്​റ്റ്​ ഓഫ് ഇന്ത്യ അവാർഡ് ജേതാക്കളെ അനുമോദിച്ചു

നീലേശ്വരം: ലോകത്തിലെ ഏറ്റവും ചെറിയ നിലവിളക്ക് വെള്ളിയിൽ നിർമിച്ച് 'ബെസ്​റ്റ്​ ഓഫ് ഇന്ത്യ' റെ​േക്കാഡ്സിൽ ഇടം നേടിയ നീലേശ്വരത്തി​ൻെറ സഹോദരങ്ങൾക്ക് നഗരസഭയുടെ ആദരം. പള്ളിക്കരയിലെ എം.കെ. അർജുൻ, എം.കെ. അരുൺ എന്നിവരെയാണ് നീലേശ്വരം നഗരസഭ നേരിട്ട് വീട്ടിലെത്തി അനുമോദിച്ചത്. ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ മധു​െരയിലെ ജെംസ് ആൻഡ്​ ജ്വൽസ് ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്ന്​ ജ്വല്ലറി നിർമാണ കലയിൽ ബിരുദം നേടിയ ഇവർ ഇപ്പോൾ നീലേശ്വരം ആസ്ഥാനമായി പ്രവർത്തിക്കുകയാണ്. നീലേശ്വരം പള്ളിക്കര സ്വദേശി കുമാരൻ - ഗിരിജ ദമ്പതികളുടെ മക്കളാണ്.നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉപഹാരം സമർപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി. മുഹമ്മദ് റാഫി, പി. രാധ, പി.എം. സന്ധ്യ, കൗൺസിലർ കെ.വി. സുധാകരൻ എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT