യുവമോര്‍ച്ച പ്രതിഷേധ സമരം

കാസര്‍കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍കൃഷ്ണക്കുനേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തിയ പ്രതിഷേധസമരം ജില്ല പ്രസിഡൻറ്​ ധനഞ്ജയന്‍ മധൂര്‍ ഉദ്ഘാടനം ചെയ്​തു. യുവമോര്‍ച്ച കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡൻറ്​ രക്ഷിത് പ്രഫുല്ലായ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ എന്‍. ജിതേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.