പാഠപുസ്തകമില്ലാതെ ഒരുമാസം; കുട്ടികളും അധ്യാപകരും വലയുന്നു

കെ എസ് /പടം തൃക്കരിപ്പൂർ: പാഠപുസ്‌തക വിതരണം വൈകുന്നത് പഠനത്തെ സാരമായി ബാധിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് അനുബന്ധമായി കുട്ടികൾക്ക് നിർദേശങ്ങളും പ്രവർത്തനങ്ങളും നൽകാനാവാതെ അധ്യാപകർ കുഴങ്ങുകയാണ്. ചെറിയ ക്ലാസുകളെയാണ് ഇത് സാരമായി ബാധിക്കുന്നത്. ഓൺലൈനായി 20 മിനിറ്റ്​ ക്ലാസ് കേൾക്കുന്ന കുട്ടികൾ ക്രമാനുഗതമായ ശേഷി ആർജിക്കുന്നുണ്ടോയെന്ന്​ പരിശോധിക്കാനാകുന്നില്ല. രക്ഷിതാക്കളുടെയോ മുതിർന്ന കുട്ടികളുടെയോ സഹായത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പരിശോധിക്കുക മാത്രമാണ് അധ്യാപകർ ചെയ്യുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഗൃഹസന്ദർശനം പോലും സാധിക്കുന്നില്ല. മാർച്ച്-ഏപ്രിൽ മാസത്തിൽ ലഭ്യമായിരുന്ന പുസ്തകങ്ങൾ മൂന്നുമാസം പിന്നിട്ടിട്ടും എത്തിക്കാൻ സാധിച്ചിട്ടില്ല. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ ചിലയിടങ്ങളിൽ പുസ്തകം ഭാഗികമായി വിതരണം ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ അനിശ്ചിതത്വം അവസാനിച്ചിട്ടില്ല. ഫലത്തിൽ കുട്ടികൾക്ക് പുസ്തകവും അധ്യാപകരുമില്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു. സൗജന്യ പാഠപുസ്തകം ഒഴികെയുള്ളവ സൊസൈറ്റികളിൽ ലഭ്യമാണ്. ദിവസം മുഴുവൻ അധ്യാപകരുടെ നിരീക്ഷണത്തിൽ ലഭിക്കുന്ന മികവ് ഓൺലൈൻ ക്ലാസുകൾക്ക് നൽകാനാവുന്നില്ല. പടം// class വിക്ടേഴ്‌സ് ചാനലിൽ ക്ലാസ് ശ്രദ്ധിക്കുന്ന കുട്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.