Posted On
date_range Updated On
date_range നാടൻ തോക്കുമായി യുവാക്കൾ പിടിയിൽ
തളിപ്പറമ്പ്: നാടൻ തോക്കുമായി രണ്ടു പേരെ തളിപ്പറമ്പ് പൊലീസ് പിടികൂടി. പൂമംഗലം സ്വദേശികളായ ടി.പി. സുരേഷ്(32), ടി.പി. ലിതിൻ (27) എന്നിവരെയാണ് എസ്.ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വാഹനപരിശോധനക്കിടെ ഇവരുടെ വാഹനത്തിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനത്തിനെ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് തോക്കും തിരകളും കണ്ടെത്തിയത്. കാട്ടുപന്നിയെ വെടിവെച്ചുപിടിക്കാൻ ചെമ്പേരിയിലെ ചാർളി എന്നയാളിൽനിന്നാണ് തോക്ക് വാങ്ങിയതാണെന്ന് വിവരം. കരിമ്പത്തുനിന്നും മുയ്യം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് നാടൻ തോക്കും നാല് തിരകളും പിടിച്ചെടുത്തത്. എ.എസ്.ഐ ശശിധരൻ, എസ്.സി.പി.ഒ അഷ്റഫ്, സി.പി.ഒമാരായ പ്രമോദ്, ജിജു ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തോക്ക് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയശേഷം പ്രതികളെ റിമാൻഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.