തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്​റ്റ് കമ്മിറ്റി ഓഫിസിന് മുന്നിൽ ഒരു വിഭാഗം യുവാക്കൾ നടത്തിയ പ്രതിഷേധം

പള്ളി ട്രസ്​റ്റ് കമ്മിറ്റി ഓഫിസിന് മുന്നിൽ യുവാക്കളുടെ പ്രതിഷേധം

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ജ​മാ​അ​ത്ത് പ​ള്ളി ട്ര​സ്​​റ്റ് ക​മ്മി​റ്റി ഓ​ഫി​സി​ന് മു​ന്നി​ൽ ഒ​രു വി​ഭാ​ഗം യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം. പ​ള്ളി​വ​ക ഭൂ​മി​യു​ടെ ത​ണ്ട​പ്പേ​ര് മാ​റ്റി​യെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് യു​വാ​ക്ക​ൾ ത​ളി​പ്പ​റ​മ്പ് ജ​മാ​അ​ത്ത് പ​ള്ളി ട്ര​സ്​​റ്റ് ക​മ്മി​റ്റി ഓ​ഫി​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. അ​ര​നൂ​റ്റാ​ണ്ടു​മു​മ്പ് സ​ർ​സ​യ്യി​ദ് കോ​ള​ജ് തു​ട​ങ്ങാ​നാ​യി പ​ള്ളി​വ​ക ഭൂ​മി 99 വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കി​യി​രു​ന്നു.

ഈ ​ഭൂ​മി​യു​ടെ നി​കു​തി വ​ർ​ഷ​ങ്ങ​ളാ​യി സി.​ഡി.​എം.​ഇ.​എ​യു​ടെ പേ​രി​ലാ​ണ് അ​ട​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഭൂ​രേ​ഖ ക​മ്പ്യൂ​ട്ട​റൈ​സേ​ഷ​ൻ വ​രു​ത്തി ത​ണ്ട​പ്പേ​ര് മാ​റ്റി​യെ​ന്നാ​ണ് യു​വാ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ​ള്ളി​ക്ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. സ​മ​ര​ത്തി​ന് ഈ​റ്റി​ശേ​രി ഷാ​ന​വാ​സ്, ദി​ൽ​ഷാ​ദ് പാ​ല​ക്കോ​ട​ൻ, ഖ​ലീ​ൽ കാ​യ​ക്കൂ​ൽ, സു​ബൈ​ർ മ​ണ്ണ​ൻ, പി.​കെ. നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - youth protest infront of taliparamba mosque trust office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.