കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധം കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സോ​ണി സെ​ബാ​സ്​​റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേന്ദ്ര ബിൽ കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ത​ളി​പ്പ​റ​മ്പ്: കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലി​നെ​തി​രെ കീ​ഴാ​റ്റൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധം. കേ​ന്ദ്ര ബി​ൽ കീ​ഴാ​റ്റൂ​ർ വ​യ​ലി​ൽ ക​ത്തി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. സ​മ​രം കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സോ​ണി സെ​ബാ​സ്​​റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ, വ​യ​ൽ സം​ര​ക്ഷ​ണ സ​മ​ര​ത്തി​ൽ അ​ഖി​ലേ​ന്ത്യാ ശ്ര​ദ്ധ നേ​ടി​യ കീ​ഴാ​റ്റൂ​ർ വ​യ​ലി​ലേ​ക്ക് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ വ​യ​ലി​ൽ ഇ​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യെ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തു​ന്ന​തി​നെ​തി​രെ​യാ​യി​രു​ന്നു സ​മ​രം. കാ​ർ​ഷി​ക ആ​ത്മ​ഹ​ത്യ ത​ട​യാ​ൻ ചെ​റു​വി​ര​ല​ന​ക്കാ​ത്ത സ​ർ​ക്കാ​റാ​ണ് മോ​ദി​യു​ടേ​തെ​ന്ന് അ​ഡ്വ. സോ​ണി സെ​ബാ​സ്​​റ്റ്യ​ൻ പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സു​ധീ​പ് ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ റി​ജി​ൽ മാ​ക്കു​റ്റി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ര​ജ​നി ര​മാ​ന​ന്ദ്, സ​ന്ദീ​പ് പാ​ണ​പ്പു​ഴ, കെ. ​ക​മ​ൽ​ജി​ത്ത്, വി. ​രാ​ഹു​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Youth Congress protests by burning central bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.