അൻഷാദ്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ്: എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. 0.630 ഗ്രാം എം.ഡി.എം.എയുമായി ഏരുവേശ്ശി പൂപ്പറമ്പിലെ മുഹമ്മദ് അൻഷാദിനെയാണ് (26) തളിപ്പറമ്പ് എസ്.ഐ റഫീഖ് പിടികൂടിയത്. എസ്.ഐക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ചപ്പാരപ്പടവ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.എസ്.ഐ രതീശൻ, ഗ്രേഡ് എസ്.ഐ ജിജിമോൻ, ഡ്രൈവർ വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.