അബ്ദുൽ നാസർ
Posted On
date_range Updated On
date_range ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ്: മാരക മയക്കുമരുന്നായ ഹഷീഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ കമ്പിൽ പായലോട്ട് അബ്ദുൽ നാസറാണ് (35) തിങ്കളാഴ്ച വൈകിട്ട് പിടിയിലായത്.
ഇയാളിൽനിന്ന് 2.460 ഗ്രാം ഹഷീഷ് ഓയിൽ പിടിച്ചെടുത്തു. റൂറൽ എസ്.പിയുടെ ഡാൻസാഫ് ടീമും തളിപ്പറമ്പ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. എസ്.ഐ കെ.വി. സതീശൻ, ഗ്രേഡ് എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സി.പി.ഒ പി.വി. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.