ഹാഷിം
Posted On
date_range Updated On
date_range ലഹരിമരുന്നുമായി യുവാവ് വീണ്ടും അറസ്റ്റിൽ
തളിപ്പറമ്പ്: മാരക ലഹരിമരുന്നുമായി യുവാവ് വീണ്ടും അറസ്റ്റിൽ. 430 മില്ലിഗ്രാം എം.ഡി.എം.എയുമായി കാക്കാത്തോടിലെ സി.കെ. ഹൗസിൽ ഹാഷിമിനെ (26) ആണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം വീണ്ടും അറസ്റ്റ് ചെയ്തത്. കുപ്പം മുതുകുട റോഡിൽ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിൽ മുക്കോണം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തു നിന്നാണ് ഹാഷിം പിടിയിലായത്. തളിപ്പറമ്പ്, പേരാവൂർ എക്സൈസിലും പഴയങ്ങാടി പൊലീസിലും നേരത്തേ കഞ്ചാവ്, ലഹരിമരുന്ന് കേസുകളിൽ പ്രതിയായിരുന്നു ഹാഷിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.